ജൂലൈ 13 രക്തസാക്ഷി ദിനം: പൊതു അവധികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് | public holidays

പൊതു അവധികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്കും കത്ത് നൽകിയിയതായാണ് വിവരം.
public holidays
Published on

ശ്രീനഗർ: ജൂലൈ 13 ന് ആഘോഷിക്കാനിരിക്കുന്ന രക്തസാക്ഷി ദിന ചടങ്ങിന് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ്, ശ്രീനഗർ ഭരണകൂടത്തിന് കത്തെഴുതി(public holiday). പൊതു അവധികൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയ്ക്കും കത്ത് നൽകിയിയതായാണ് വിവരം.

1931 ൽ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലി നൽകിയവരുടെ സ്മരണയ്ക്കായാണ് ജൂലൈ 13 രക്തസാക്ഷി ദിനമായി ആഘോഷിക്കുന്നത്. കലണ്ടറിലെ പൊതു അവധി ദിനങ്ങളുടെ പട്ടികയിൽ നിന്ന് ജൂലൈ 13 ഉം നാഷണൽ കോൺഫറൻസ് സ്ഥാപകൻ ഷെയ്ഖ് മുഹമ്മദ് അബ്ദുള്ളയുടെ ജന്മദിനമായ ഡിസംബർ 5 ഉം ഒഴുവാക്കിയിരുന്നു. ഇത് പുനഃസ്ഥാപിക്കാൻ ആവശ്യപ്പെട്ടാണ് കത്തുകൾ സമർപ്പിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com