
ഹൈദരാബാദ്: ഹൈദരാബാദിൽ മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ പോലീസ് കസ്റ്റഡിയിലായി(murder). മുരുളിഗുഡ ഗ്രാമത്തിന് സമീപം ഓൺലൈൻ പത്രപ്രവർത്തകനായ സി എച്ച് നരേഷാണ് ജൂലൈ 12 ന് കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ എംവി-75 ലെ സുകുമാർ റേ (25), എംപിവി-82 ലെ കൊങ്കൺ ജോർദാർ (21) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വാർത്താ ശേഖരണത്തിനായി നരേഷും മറ്റ് നാല് പേരും ഒരു എസ്‌യുവിയിൽ യാത്ര ചെയ്യവെ രുളിഗുഡയ്ക്ക് സമീപം പ്രതികൾ വാഹനം തടഞ്ഞുനിർത്തി. ശേഷം നരേഷിനെ വാളുകൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ഈ സമയം സഹ പത്രപ്രവർത്തകനായ തരുൺ കുമാർ കാറിന്റെ താക്കോൽ കാട്ടിലേക്ക് എറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ആക്രമികൾ താക്കോൽ വീണ്ടെടുത്ത് വാഹനം മോഷ്ടിച്ചു. അതേസമയം നരേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.