ന്യൂഡൽഹി : നേപ്പാളിലെ കലാപം സ്വാഗതം ചെയ്യാൻ സാധിക്കാത്തത് ആണെന്ന് പറഞ്ഞ് ഇടതുപക്ഷ എം പി ജോൺ ബ്രിട്ടാസ്. നേപ്പാളിലെ ചെറിയ അസ്വസ്ഥതകൾ പോലും ഇന്ത്യയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. (John Brittas MP on Nepal Gen Z protest)
അവരുടെ നേതാവിനെയും സർക്കാരിനെയും തീരുമാനിക്കാനുള്ള അവകാശം അവിടുത്തെ ജനങ്ങൾക്ക് ആണെന്നും, അതങ്ങനെ തന്നെ നടക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ മണിപ്പൂർ സന്ദർശനത്തെ എം പി വിമർശനത്തോടെ സ്വാഗതം ചെയ്തു.
ഏകപക്ഷീയമായി മുന്നോട്ട് പോകുന്ന തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമർശിച്ചു. ഡൽഹിയിലെ ഉപരാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.