ന്യൂഡൽഹി : കശ്മീരിലെ ജനത പഹൽഗാം ആക്രമണത്തിന് പിന്നാലെ ആകെ തകർന്നിരിക്കുകയാണെന്ന് പറഞ്ഞ് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്. (John Brittas about Kashmir people's situation)
അവരുടെ അവസ്ഥ വളരെ കഷ്ടമാണെന്നും, പതിനായിരത്തിലേറെ കുതിര സവാരിക്കാർ ദുരിതത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർവ്വകക്ഷി പ്രതിനിധികൾ വിദേശരാജ്യങ്ങളിൽ പര്യടനം ഗംഭീരമായി തന്നെ നടത്തിയെന്നും, എന്നാൽ രാജ്യത്തെ ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ എന്താണ് നടപടിയെന്ന ചോദ്യം ബാക്കിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.