
മഹാരാഷ്ട്ര: പൂനെയിലെ ബാരാമതിയിൽ ദേശസാൽകൃത ബാങ്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ(suicide). സംഭവസ്ഥലത്ത് നിന്ന് ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായാണ് വിവരം. ശിവശങ്കർ മിത്ര(40)യാണ് ബാങ്ക് വളപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇദ്ദേഹം ജൂലൈ 11 ന് ബാങ്കിലെ ചീഫ് മാനേജർ സ്ഥാനം രാജിവച്ചിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജോലിഭാരവും ചൂണ്ടിക്കാട്ടിയാണ് രാജി സമർപ്പിച്ചത്. അതേസമയം ആത്മഹത്യാ കുറിപ്പിൽ അദ്ദേഹം ആരുടേയും പേര് ഉള്പെടുത്തിയിട്ടില്ല. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.