ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ അക്രമദൃശ്യങ്ങൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് എബിവിപിക്കാർ അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. എബിവിപി പ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കടക്കുന്ന ദൃശ്യങ്ങളാണ് വിദ്യാർഥികൾ പുറത്തുവിട്ടത്.
ഇന്നലെ ക്യാമ്പസില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം ഇലക്ഷന്‍ കമ്മിറ്റി എടുക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവെച്ചിരുന്നു. അധികൃതരുടെയും വിദ്യാര്‍ഥി സംഘടനകളുടെയും ഭാഗത്തുനിന്ന് ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പ് ലഭിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് നടപടികള്‍ പുനരാരംഭിക്കുകയുള്ളു എന്നാണ് ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.