ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇടത് വിദ്യാര്‍ഥി സംഘടനകളില്‍ ഭിന്നത. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ - ഐസ സഖ്യമുണ്ടാകില്ല. ഐസയും ഡിഎസ്എഫും സഖ്യത്തില്‍ മല്‍സരിക്കാനാണ് സാധ്യത.
ഐസയും ഡിഎസ്എഫും സഖ്യത്തില്‍ സ്ഥാനാർത്ഥികളെ നിർത്തുകയും അവസാനഘട്ടത്തിൽ പോലും സമവായത്തിന് തയാറാകാത്തതുമാണ് ഇടത് സഖ്യത്തിൽ ഭിന്നതയുണ്ടാക്കിയത്. എസ്എഫ്ഐയും ബാപ്സയും എഐഎസ്എഫും സഖ്യത്തിൽ മല്‍സരിക്കാനാണ് തീരുമാനം. നിലവിലെ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്‍റ് ധനഞ്ജയ് ഐസയിൽ നിന്നുള്ളതാണ്. എസ്എഫ്ഐ കൂടുതൽ സീറ്റുകൾ ചോദിച്ചുവെന്നാണ് ഐസയുടെ ആരോപണം. ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നാണ് എസ്എഫ്ഐയുടെ മറുപടി.
അതേസമയം, അംഗബലം കൊണ്ട് ഒന്നാം സ്ഥാനത്തുള്ള ഐസയും രണ്ടാം സ്ഥാനക്കാരായ എസ്എഫ്ഐയും ഭിന്നിക്കുന്നതോടെ, ചില സീറ്റുകളിൽ എബിവിപി കയറിക്കൂടുമോ എന്ന ആശങ്കയിലാണ് എഎസ്എഫ്. ഈ മാസം 25നാണ് ജെഎൻയു വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ്.