
ബെംഗളൂരു: സ്‌പേഡെക്സ് ദൗത്യവിജയത്തിൽ ഐ എസ് ആർ ഒയ്ക്ക് അഭിനന്ദനം അറിയിച്ച് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. ഇന്ത്യ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമെന്ന നേട്ടം സ്വായത്തമാക്കിയതിലാണ് അദ്ദേഹം അഭിനന്ദനമറിയിച്ചത്.( Jitendra Singh congratulates ISRO)
ഇത് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍, ചന്ദ്രയാന്‍-4, ഗഗന്‍യാന്‍ എന്നീ പദ്ധതികൾക്ക് പ്രചോദനമാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.
ജിതേന്ദ്ര സിംഗ് ബഹിരാകാശ വകുപ്പിന്‍റെ ചുമതല കൂടിയുള്ള മന്ത്രിയാണ്. അദ്ദേഹത്തിൻ്റെ പ്രതികരണം സമൂഹ മാധ്യമത്തിലൂടെയാണ്.