Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeNationalജാർഖണ്ഡിൽ കാമുകിയെ കാണാനെത്തിയ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു; ക്രൂര...

ജാർഖണ്ഡിൽ കാമുകിയെ കാണാനെത്തിയ ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊന്നു; ക്രൂര മർദ്ദനം മോഷണക്കുറ്റം ആരോപിച്ച് | Jharkhand Lynching Case,

🎙️ Latest Podcast

പലാമു: ജാർഖണ്ഡിലെ പലാമു ജില്ലയിൽ 22 വയസ്സുകാരനായ പവൻ റാം എന്ന യുവാവിനെ നാട്ടുകാർ കെട്ടിയിട്ട് മർദ്ദിച്ച് കൊലപ്പെടുത്തി (Jharkhand Lynching Case,). ശനിയാഴ്ച രാത്രി തെലിയാഹി ഗ്രാമത്തിലായിരുന്നു ദാരുണമായ സംഭവം. ട്രാക്ടർ ബാറ്ററി മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണമെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു.

പവൻ റാം ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. എന്നാൽ ഇയാളുടെ പക്കൽ നിന്ന് മോഷ്ടിച്ച വസ്തുക്കളൊന്നും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. യുവാവ് തന്റെ പ്രണയിനിയെ കാണാനായി ഗ്രാമത്തിൽ എത്തിയതാണെന്ന് പോലീസ് സംശയിക്കുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാളെ പിടികൂടി മോക്ഷണാരോപണം ചമച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

പലാമു എസ്പി രേഷ്മ രമേശൻ ഐപിഎസ് സംഭവസ്ഥലം സന്ദർശിച്ചു. ആൾക്കൂട്ടക്കൊലപാതകത്തിന് കേസെടുത്ത പോലീസ് ഒരു പ്രതിയെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. കെട്ടിയിട്ട് വടികളുപയോഗിച്ചുള്ള മർദ്ദനമേറ്റ പവനെ പോലീസ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദളിത് യുവാവിനെതിരെയുള്ള അക്രമത്തിൽ ഗ്രാമത്തിൽ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

Story Summary:
A 21-year-old Dalit youth, Pawan Ram, was lynched by a mob in Jharkhand’s Palamu district. While locals alleged he was a thief, police suspect he was killed for visiting his girlfriend. One person has been arrested.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.