ഝാൻസി ആശുപത്രി തീപിടിത്തം: അപകട കാരണം സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അന്വേഷണ സമിതി റിപ്പോർട്ട് | Jhansi Hospital Fire

ഝാൻസി ആശുപത്രി തീപിടിത്തം: അപകട കാരണം സ്വിച്ച് ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അന്വേഷണ സമിതി റിപ്പോർട്ട് | Jhansi Hospital Fire
Published on

ലഖ്നോ: ഝാൻസി മെഡിക്കൽ കോളേജിൽ 11 നവജാത ശിശുക്കളുടെ മരണത്തിനിടയാക്കിയ തീപിടിത്തം യാദൃശ്ചികമായുണ്ടായതാണെന്ന് അന്വേഷണ സമിതിയുടെ റിപ്പോർട്ട് (Jhansi Hospital Fire). സ്വിച്ച്‌ ബോര്‍ഡിലെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചില്ല. സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചനയോ അശ്രദ്ധയോ ഇല്ലെന്നും അതിനാൽ സംഭവത്തിൽ ഇതുവരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും സമിതി റിപ്പോർട്ടിൽ പറയുന്നു.

പീഡിയാട്രിക്‌സ് വാര്‍ഡില്‍ നവജാതശിശുക്കള്‍ ഉള്ളതിനാല്‍ വാട്ടര്‍ സ്പ്രിംഗ്ലറുകള്‍ സ്ഥാപിച്ചിരുന്നില്ലെന്ന് ഡോക്ടര്‍മാര്‍ സമിതിയെ അറിയിച്ചു. അപകട സമയം വാര്‍ഡില്‍ ആറ് നഴ്സുമാരും മറ്റ് ജീവനക്കാരും രണ്ട് ഡോക്ടര്‍മാരും ഉണ്ടായിരുന്നു. തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ നഴ്‌സുമാരില്‍ ഒരാളുടെ കാലില്‍ പൊള്ളലേറ്റു.

Related Stories

No stories found.
Times Kerala
timeskerala.com