ഡൽഹിയിൽ തോക്ക് ചൂണ്ടി ആഭരണങ്ങൾ കവർന്നു; പ്രതികൾക്കായി വലവിരിച്ച് പോലീസ് | theft

ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.
police

ന്യൂഡൽഹി: ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിന് സമീപം ഡൽഹി സ്വദേശിയിൽ നിന്നും തോക്ക് ചൂണ്ടി ആഭരണങ്ങൾ കവർന്നതായി പരാതി(theft). ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്.

ഭൈറോൺ മന്ദിറിന് സമീപം ആഭരണങ്ങളുമായി പോകവെ അക്രമികൾ ബൈക്കിലെത്തി തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് സ്വർണ്ണം ആവശ്യപ്പെട്ടു. സ്വർണ്ണം കൊള്ളയടിച്ച ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികളെ തിരിച്ചറിയുന്നതിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com