
പിത്തോറഗഡ്: ഉത്തരാഖണ്ഡിലെ പിത്തോറഗഡിലെ മുവാനി പട്ടണത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു(Jeep). അപകടത്തിൽ എട്ട് പേർ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നതായാണ് വിവരം. ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.
150 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്കാണ് ജീപ്പ് മറിഞ്ഞത്. മുവാനിയിലെ സുനി ഗ്രാമത്തിലാണ് സംഭവം നടന്നത്. ബോക്ത ഗ്രാമത്തിലേക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ടാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് അപലപിച്ചു.