
അനുപ്പൂർ: മധ്യപ്രദേശിലെ അനുപ്പൂരിൽ ജീപ്പും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചു(road accident). ബെനില ഗ്രാമത്തിന് സമീപം രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.
അപകടത്തിൽ 5 പേർക്ക് ജീവൻ നഷ്ടമായി. ജീപ്പിലുണ്ടായിരുന്ന 2 പേരും 3 മോട്ടോർ സൈക്കിൾ യാത്രക്കാരുമാണ് മരിച്ചത്. അപകടത്തിൽ 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കോട്മ ടൗണിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.