
സസാരം: റോഹ്താസ് ജില്ലയിൽ അമ്ര ഗ്രാമത്തിൽ ജെഡിയു പ്രവർത്തകന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി(murder). മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിവേറ്റ നിലയിലാണ് വീടിനോട് ചേർന്ന പശുത്തൊഴുത്തിൽ മൃതദേഹം കണ്ടെത്തിയത്.
ജെഡിയു യുവജന വിഭാഗത്തിന്റെ തിലൗത്തു ബ്ലോക്ക് പ്രസിഡന്റ് അജയ് കുമാർ ഭോലയുടെ പിതാവ് പരസ്നാഥ് സിംഗ് മഹ്തോ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നിൽ പഴയ ഭൂമി തർക്കത്തെ തുടർന്നുള്ള വ്യക്തിവൈരാഗ്യമാണെന്നാണ് വിലയിരുത്തൽ.
സിംഗ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം സസാറാമിലെ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.