
ന്യൂഡൽഹി: പാകിസ്ഥാനുമായുള്ള സിന്ധു നദീ ജല കരാർ ഇന്ത്യയ്ക്ക് ഒരു ഗുണവും ചെയ്തില്ലെന്ന് ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു സമ്മതിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി(Indus Water Treaty). ഇന്ന് ചേർന്ന നാഷണൽ ഡെമോക്രാറ്റിക് അലയൻസ് പാർലമെന്ററി യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.
"ജവഹർലാൽ നെഹ്‌റു രണ്ടു തവണ രാജ്യം വിഭജിച്ചു. സിന്ധു നദീജല കരാർ പ്രകാരം 80% വെള്ളവും പാകിസ്ഥാന് നൽകി. പിന്നീട്, തന്റെ സെക്രട്ടറി വഴി നെഹ്‌റു തന്റെ തെറ്റ് സമ്മതിച്ചു, അതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടായില്ല" എന്ന് പറഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. മാത്രമല്ല; കരാർ കർഷക വിരുദ്ധമായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 9 വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് 1960-ൽ സിന്ധു നദീജല ഉടമ്പടി ഒപ്പുവച്ചത്.