
അസം: അസമിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് മൂലം ഒരാഴ്ചയ്ക്കിടെ 12 മരണങ്ങൾ റിപ്പോർട്ട് ചെയ്തു(Japanese encephalitis). ഇതോടെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി. 35 ജില്ലകളിൽ 33 എണ്ണത്തിലും വൈറസ് പടർന്നതായാണ് വിവരം.
ദിമാ ഹസാവോ, ഹൈലകണ്ടി എന്നീ ജില്ലകളിലാണ് രോഗ ബാധയുണ്ടാകാത്തത്. രോഗബാധയെ തുടർന്ന് സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിച്ചതിന്റെ ഏകദേശം 50 ശതമാനം കേസുകൾ അസമിലാണെന്നത് ശ്രദ്ധേയമാണ്.