
ജമ്മു : ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ തീവ്രവാദി ആക്രമവുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത കേസുകളിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഭീകരൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. (Jammu Kashmir terrorist attack charge sheet)
വെള്ളിയാഴ്ച ദോഡയിലെ എൻഐഎ കോടതിയിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചതായി ദോഡയിലെ സീനിയർ പോലീസ് സൂപ്രണ്ട് സന്ദീപ് മേത്ത പറഞ്ഞു.
ഏഴ് പ്രതികളും മലയോര ജില്ലയിലെ തീവ്രവാദ ഗ്രൂപ്പുകൾക്ക് ഭക്ഷണവും മറ്റ് സാധന സാമഗ്രികളും നൽകി ഒളിഞ്ഞോ പരസ്യമായോ പിന്തുണച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.