ശ്രീനഗർ : ജമ്മു കശ്മീർ മഴക്കെടുതിയിൽ ആകെ വലഞ്ഞിരിക്കുകയാണ്. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ മാത്രം മണ്ണിടിച്ചിലിൽ 31 പേർക്ക് ജീവൻ നഷ്ടമായെന്ന വിവരമാണ് പുറത്തുവരുന്നത്. (Jammu Kashmir flood)
ഇവിടേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. കനത്ത മഴയും വെള്ളപ്പൊക്കവുമാണ് അനുഭവപ്പെടുന്നത്. ട്രെയിൻ സർവ്വീസുകൾ താറുമാറായി.