
ന്യൂഡൽഹി: ജമ്മു കശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും(statehood). ജമ്മു കശ്മീരിലെ ജനങ്ങൾ കഴിഞ്ഞ അഞ്ച് വർഷമായി പൂർണ്ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
അവരുടെ ആവശ്യം നിയമാനുസൃതവും ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങളിൽ ഉൾപ്പെടുന്നതാണ്. ഇതേ തുടർന്ന് ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നതിനുള്ള നിയമനിർമ്മാണം കൊണ്ടുവരണമെന്ന് കത്തിലൂടെ ഇരു നേതാക്കളും അഭ്യർത്ഥിക്കുകയായിരുന്നു.