
ജമ്മു കശ്മീർ: കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും മരണം 32 ആയി(landslide). മരിച്ചവരുടെ കുടുംബങ്ങൾക്ക് 9 ലക്ഷം രൂപ സഹായധനം നൽകുമെന്ന് എൽജി സിൻഹ അറിയിച്ചു.
റിയാസി ജില്ലയിലെ വൈഷ്ണോ ദേവി യാത്രാ പാതയിലെ അദ്കുവാരി പോയിന്റാണ് മണ്ണിടിച്ചിൽ ദുരന്തം ഉണ്ടായത്.
അതേസമയം സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.