
ന്യൂഡൽഹി: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി(flash floods). നിരവധിപേർ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം.
മരണപ്പെട്ടവരുടെ എണ്ണം ഉയർന്നേക്കാമെന്നും റിപ്പോർട്ടുണ്ട്. കിഷ്ത്വാറിലെ ചോസിതി ഗ്രാമം വെള്ളത്തിലടിയിലാണ്. പ്രദേശത്ത് കുടുങ്ങി കിടക്കുന്നവരെ കണ്ടെത്തുന്നതിനായി നിരവധി ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവിൽ, എൻഡിആർഎഫുമായി സഹകരിച്ച് സംസ്ഥാന സർക്കാരിന്റെ രക്ഷാപ്രവർത്തന സംഘങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.