
ശ്രീനഗർ: ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തുന്നു. ഇന്ന് എത്തുന്ന രാഹുൽ ഗാന്ധി രണ്ട് റാലികളിൽ പങ്കെടുക്കും.
അടുത്ത ആഴ്ച്ച എത്തുന്ന നരേന്ദ്ര മോദി മൂന്ന് തെരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. പ്രധാനമന്ത്രി ഭീകരാക്രമണം പതിവായ ജമ്മുവിലെ ദോഡയിലും സന്ദർശനം നടത്തും.
മൂന്ന് ഘട്ടങ്ങളായാണ് 90 അംഗ നിമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് നടക്കുന്നത് സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 തീയതികളിലാണ്.
ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് 10 വർഷത്തിന് ശേഷമാണ്.