
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഒന്നാംഘട്ട വിജ്ഞാപനം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചു. സെപ്റ്റംബർ 18ന് 24 സീറ്റുകളിലേക്ക് നടക്കുന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനമാണ് കമീഷൻ പുറപ്പെടുവിച്ചത്. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 27നും സൂക്ഷ്മപരിശോധന ആഗസ്റ്റ് 28ഉം നാമനിർദേശപത്രിക പിൻവലിക്കാനുള്ള തീയതി ആഗസ്റ്റ് 30ഉം ആണ്.
പാംപോർ, ത്രാൽ, പുൽവാമ, രാജ്പോറ, സൈനപോറ, ഷോപ്പിയാൻ, ഡി.എച്ച് പോറ, കുൽഗാം, ദേവ്സർ, ദൂരു, കൊകർനാഗ് (എസ്.ടി), അനന്ത്നാഗ് വെസ്റ്റ്, അനന്ത്നാഗ്, ശ്രീഗുഫ് വാര-ബിജ്ബെഹറ, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ്, പഹൽഗാം, ഇന്ദർവാൾ, കിഷ്ത്വാർ, പാദർ-നാഗ്‌സേനി, ഭദർവാഹ്, ദോഡ, ദോഡ വെസ്റ്റ്, റംബാൻ, ബനിഹാൽ എന്നീ മണ്ഡലങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത് .