ജമ്മു കശ്മീർ മേഘവിസ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 46 കവിഞ്ഞു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി സേന | cloudburst

കൊല്ലപ്പെട്ടവരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് വിവരം.
cloudburst
Published on

കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വ്യാഴാഴ്ചയുണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുള്ള മിന്നൽ പ്രളയത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 45 ആയി(cloudburst). കൊല്ലപ്പെട്ടവരിൽ സി.ഐ.എസ്എഫ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നാണ് വിവരം.

ചോസിതി ഗ്രാമത്തിലെ മച്ചൈൽ മാതാ ക്ഷേത്രത്തിൽ ധാരാളം തീർത്ഥാടകർ ഒത്തുകൂടിയിരുന്നതയാണ് വിവരം. പ്രളയ ജലം ഒഴുകിയെത്തിയ ഈ പ്രദേശം ഇപ്പോൾ വെള്ളത്തിനടിയിലാണ്.

നിരവധിപേർ പ്രദേശത്ത് കുടുങ്ങി കിടക്കുന്നതായാണ് വിവരം. അതേസമയം ഇവിടെ നിന്നും ഇതുവരെ 160 ലധികം പേരെ രക്ഷപ്പെടുത്തിയതായി ജിലാ ഭരണകൂടം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com