
കിഷ്ത്വാർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ മേഘവിസ്ഫോടനത്തിൽ മരണം 60 കടന്നു(cloudburst). 100 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായി മുഖ്യമന്ത്രി ഒമർ അബ്ദുള്ള സ്ഥിരീകരിച്ചു.
ചോസ്തി ഗ്രാമത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് 500-ലധികം പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കി.