
കിഷ്ത്വാർ: ജമ്മു കശ്മീരിൽ മേഘവിസ്‌ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 10 പേർ മരിച്ചതായി റിപ്പോർട്ട്(cloudburst). നിരവധി പേരെ കാണാതായതായി. ഇന്ന് ഉച്ചയ്ക്കാണ് പ്രദേശത്ത് മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയമുണ്ടായത്.
കിഷ്ത്വാർ ജില്ലയിലെ ചോസിതി പ്രദേശത്ത് കനത്ത നാശനഷ്ടം ഉണ്ടായതതായാണ് വിവരം. ഇവിടെ നിലവിൽ ശക്തമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ആരംഭിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഒപ്പം യാത്രികരുടെ സുരക്ഷാ കണക്കിലെടുത്ത് മാതാ ചണ്ഡി ക്ഷേത്രത്തിലേക്കുള്ള വാർഷിക യാത്ര താൽക്കാലികമായി നിർത്തിവച്ചു.