ന്യൂഡൽഹി: അമേരിക്കയ്ക്കും പാകിസ്ഥാനും പരസ്പരം ഒരു ചരിത്രമുണ്ട്, പക്ഷേ ആ ചരിത്രത്തെ അവഗണിക്കുന്ന ചരിത്രവും അവർക്കുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. 2011 ൽ ഇസ്ലാമാബാദിന് സമീപം അൽ-ഖ്വയ്ദ നേതാവ് ഒസാമ ബിൻ ലാദന്റെ കൊലപാതകത്തെ ഓർമ്മിപ്പിച്ചു കൊണ്ട് ആണ് അദ്ദേഹം അത് പറഞ്ഞത്.(Jaishankar on Pak-US ties)
ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള യുഎസ്-പാകിസ്ഥാൻ പുനഃക്രമീകരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ജയ്ശങ്കറിന്റെ പരാമർശം. "അവർക്ക് പരസ്പരം ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തെ അവഗണിക്കുന്ന ചരിത്രവുമുണ്ട്. നമ്മൾ ഇത്തരം കാര്യങ്ങൾ കാണുന്നത് ഇതാദ്യമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.