
ഇസ്ലാമാബാദ്: ഇസ്ലാമാബാദിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മംഗോളിയൻ പ്രധാനമന്ത്രി ഒയുൻ-എർഡെൻ ലുവ്സന്നംസ്രായുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയെക്കുറിച്ച് എസ്. ജയശങ്കർ ചൊവ്വാഴ്ച രാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. മംഗോളിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യ-മംഗോളിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തിയെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.