ജോധ്പൂർ: ജയ്‌സാൽമീറിൽ ബസിന് തീപിടിച്ച സംഭവത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നതായി അധികൃതർ അറിയിച്ചു. ജോധ്പൂരിലെ മഹാത്മാഗാന്ധി ആശുപത്രിയിൽ മരിച്ചവരുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധന ആരംഭിച്ചതായി അവർ പറഞ്ഞു.(Jaisalmer Bus Fire)
ഡിഎൻഎ പരിശോധനയുടെ റിപ്പോർട്ട് 24 മണിക്കൂറിനുശേഷം ലഭ്യമാക്കുമെന്ന് മഹാത്മാഗാന്ധി ആശുപത്രി ഡയറക്ടർ ഡോ. ഫത്തേ സിംഗ് ഭാട്ടി പറഞ്ഞു. പരിക്കേറ്റവരിൽ അഞ്ച് പേർ വെന്റിലേറ്ററിലാണെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
10 മൃതദേഹങ്ങൾ മഹാത്മാഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും 10 മൃതദേഹങ്ങൾ ജോധ്പൂരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും ഡിഎൻഎ സാമ്പിളുകൾ അവിടെ നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.