
ദുബൈ: ബി.സി.സിഐ സെക്രട്ടറി ജയ്ഷാ അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ അധ്യക്ഷനാകുമെന്ന് ഉറപ്പായി. മത്സരരംഗത്ത് മറ്റാരും ഇല്ലാത്തതിനാൽ ഐ.സി.സി അധ്യക്ഷസ്ഥാനത്തേക്ക് എതിരില്ലാതെയാണ് ജയ് ഷായെ തെരഞ്ഞെടുത്തത്. 2024 ഡിസംബർ 1 മുതലാകും ജയ്ഷാ ഔദ്യോഗികമായി ചുമതലയേറ്റെടുക്കുക.
2019 ഒക്ടോബർ മുതൽ ബി.സി.സി.ഐ സെക്രട്ടറിയായി തുടരുന്ന ജയ് ഷാ 2021 മുതൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനായും പ്രവർത്തിക്കുന്നുണ്ട്. തുടർച്ചയായി രണ്ടുവട്ടം ഐ.സി.സി അധ്യക്ഷനായിരുന്ന ന്യൂസിലാൻഡുകാരൻ ജെഫ് ബാർക്ലേ ഇനി അധ്യക്ഷനാകാനില്ലെന്ന് അറിയിച്ചിരുന്നു.