'രണ്ടുപേരെ കൊന്നു, ഇനി മൂന്നാമൻ'; ഡൽഹിയിൽ യുവാക്കളെ കുത്തിവീഴ്ത്തിയ ശേഷം ഭീഷണിയുമായി അക്രമിസംഘം; വീഡിയോ | Jahangirpuri Stabbing

Jahangirpuri Stabbing
Updated on

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ ജഹാംഗീർപുരിയിൽ രണ്ട് യുവാക്കളെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം അക്രമിസംഘം ചിത്രീകരിച്ച വീഡിയോ പുറത്ത് (Jahangirpuri Stabbing). "സഹോദരാ, ഞങ്ങൾ രണ്ടുപേരെ കൊന്നു കഴിഞ്ഞു, ഇനി മൂന്നാമനെ കൊല്ലും" എന്ന് വീഡിയോയിൽ ഇവർ പരസ്യമായി വെല്ലുവിളിക്കുന്നുണ്ട്. അൻഷു, വിമൽ എന്നീ 18 വയസ്സുകാരെയാണ് നാലംഗ സംഘം നടുറോഡിലിട്ട് ആക്രമിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. പ്രതികളിൽ ഒരാൾ ആക്രമണത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും മറ്റ് മൂന്ന് പേർ യുവാക്കളെ മാരകമായി കുത്തിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു. സഹിൽ എന്നൊരാളെ അറിയാമോ എന്ന് ചോദിച്ചെത്തിയ സംഘം, ഇല്ലെന്ന് മറുപടി നൽകിയതോടെ ആയുധങ്ങൾ പുറത്തെടുത്ത് ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിസിടിവി ദൃശ്യങ്ങളും അക്രമികൾ തന്നെ ചിത്രീകരിച്ച വീഡിയോയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Summary

A chilling video has surfaced from Delhi's Jahangirpuri area where attackers, after stabbing two 18-year-old youths, recorded themselves boasting about the crime. In the video, they openly claim to have committed two murders and threaten to carry out a third one. The victims, Anshu and Vimal, are currently undergoing treatment for multiple stab wounds, while police are using the viral footage to track down the four suspects.

Related Stories

No stories found.
Times Kerala
timeskerala.com