ഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച് ആറാഴ്ചയ്ക്കു ശേഷം ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഒഴിഞ്ഞു. അദ്ദേഹം ഡൽഹിയിലെ സ്വകാര്യ ഫാംഹൗസിലേക്കു താമസം മാറിയതായി റിപ്പോർട്ടുകളുണ്ട്.
ഐഎന്‍എല്‍ഡി (ഇന്ത്യൻ നാഷണൽ ലോക്ദൾ) നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാംഹൗസ് എന്നും ഇത് ഗദായ്പുറിലാണ് സ്ഥിതിചെയ്യുന്നതെന്നുമാണ് വിവരം.
ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ 21 നാണ് ജഗദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചത്.രാജിക്ക് ശേഷം അദ്ദേഹം ഇതുവരെ പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.
ധന്‍കറിന്റെ പിന്‍ഗാമിയ്ക്കായുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതാം തീയതി നടക്കും. സി.പി. രാധാകൃഷ്ണനാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതിസ്ഥാനാര്‍ഥി. സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. സുദര്ശന് റെഡ്ഡിയാണ് ഇന്ത്യാമുന്നണി സ്ഥാനാര്‍ഥി.