
അമരാവതി: ആന്ധ്രാപ്രദേശിൽ രാഷ്ട്രീയ പോരിന് എരിവ് കൂട്ടി 'മുട്ട പഫ്‌സ്' വിവാദം കത്തിക്കയറുന്നു. മുൻ മുഖ്യമന്ത്രിയും വൈഎസ് ആർ കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡി തന്റെ ഭരണകാലയളവിൽ മുട്ട പഫ്‌സിനായി വേണ്ടി മാത്രമായി 3.62 കോടി രൂപ ചെലവഴിച്ചുവെന്നാണ് ടിഡിപിയുടെ ആരോപണം.
2019 മെയ് 30 മുതൽ 2024 ജൂൺ 11 വരെ ജഗൻ ഭരണത്തിലിരുന്ന അഞ്ച് വർഷത്തെ സമയം മുട്ട പഫ്‌സിനായി 3.62 കോടി ചെലവഴിച്ചെന്നാണ് ടിഡിപിയുടെ ആരോപണം. റിപ്പോർട്ട് പ്രകാരം ജഗന്റെ ലഘുഭക്ഷണത്തിനായുള്ള വാർഷിക ശരാശരി ചെലവ് 72 ലക്ഷം രൂപയാണ്. ഇത് പ്രതിദിനം 993 മുട്ട പഫ്‌സിന്റെ ഉപയോഗത്തിന് തുല്യമാണ്. അപ്രകാരം അഞ്ച് വർഷത്തിനിടെ 18 ലക്ഷം മുട്ട പഫ്‌സുകൾ എന്ന നിലയിലായിരിക്കും കണക്കുകളെന്നാണ് ടിഡിപിയുടെ ആരോപണം.