
അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡിക്കെതിരെ ടി ഡി പി. റെഡ്ഡിയുടെ ഭരണകാലയളവിൽ അദ്ദേഹത്തിൻ്റെ സന്ദർശകർക്ക് മുട്ട പഫ്സ് വാങ്ങുന്നതിനായി കോടികൾ ചെലവഴിച്ചതായാണ് റിപ്പോർട്ട്.
അദ്ദേഹം ഭരിച്ച അഞ്ച് വർഷക്കാലയളവിൽ (2019 – 2024) ഗുണ്ടൂർ ജില്ലയിലെ മംഗളഗിരിക്കടുത്തുള്ള തഡെപള്ളിയിലെ എസ്റ്റേറ്റിലെത്തുന്ന സന്ദർശകർക്ക് മുട്ട പഫ്സ് വാങ്ങാനായി ചിലവഴിച്ച തുകയുടെ കണക്കാണ് വിവാദമായത്. ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയുടെ (ടി ഡി പി) ആരോപണം ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ചെലവഴിച്ചത് 3.62 കോടി രൂപയാണെന്നാണ്.
ധനകാര്യ വകുപ്പ് ഇതിനോടകം തന്നെ ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടിട്ടുണ്ട്. ധനവകുപ്പിന് നൽകിയിരിക്കുന്നത് ഒരെണ്ണത്തിന് 20 രൂപ നിരക്കിൽ 18 ലക്ഷം പഫ്‌സുകളുടെ ബില്ലുകളാണ്. പ്രതിവർഷം 72 ലക്ഷം രൂപയോ പ്രതിമാസം 6 ലക്ഷം രൂപയോ പ്രതിദിനം 20,000 രൂപയോ ആണ് ഈ ഇനത്തിൽ മാത്രം ചെലവ് വന്നത്.