
തുറമുഖ രംഗത്ത് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനോട് അനുബന്ധിച്ച് ഇന്ത്യയും ഇറ്റലിയും തമ്മിൽ ചർച്ച നടക്കുന്നതായി റിപ്പോർട്ട്. അടിസ്ഥാന സൗകര്യ വികസനം, കപ്പൽ- ബോട്ട് നിർമ്മാണം മുതലായ കാര്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട് എന്ന ബ്ലുംബെർഗ് ന്യൂസ് ആണ് റിപ്പോർട്ട് ചെയ്തത്.
ചൈനയുടെ സിൽക്ക് റൂട്ടിന് ബദൽ എന്ന തരത്തിൽ കോട്ടൺ റൂട്ട് സൃഷ്ടിക്കാനാണ് ഇന്ത്യയും ഇറ്റലിയും തമ്മിൽ ചർച്ച നടത്തുന്നത്. ഡാറ്റ ഐടി വികസനം അടക്കമുള്ള വിഷയങ്ങളിൽ ചർച്ച നടക്കുന്നുണ്ട്. സമുദ്രത്തിന്റെ അടിത്തട്ടിലൂടെയുള്ള കേബിൾ ശൃംഖല സ്ഥാപിക്കുന്നതും ചർച്ചയുടെ ഭാഗമാണ്. ഇറ്റാലിയൻ വ്യവസായ മന്ത്രി അഡോൾഫ് ഉർസോയെ ഉദ്ധരിച്ചാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്