
ശ്രീഹരിക്കോട്ട: വിക്ഷേപണ വാഹനമായ എസ് എസ് എൽ വി വിജയകരമായി വിക്ഷേപിച്ച് ഐ എസ് ആർ ഒ. വിക്ഷേപണം നടത്തിയത് ശ്രീഹരിക്കോട്ടയിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡില്‍ നിന്നാണ്.
എസ് എസ് എൽ വി ബഹിരാകാശത്ത് എത്തിച്ചത് ഭൗമ നിരീക്ഷണ കൃത്രിമ ഉപഗ്രഹമായ ഇ ഒ എസ് 08നെയാണ്. ഐ എസ് ആർ ഒ അറിയിച്ചത് വിക്ഷേപണത്തിന്‍റെ മൂന്ന് ഘട്ടങ്ങളും വിജയകരമായിരുന്നെന്നാണ്.
ഇതോടെ ഇ ഒ എസ് 08 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ സ്ഥാപിക്കാൻ ഐ എസ് ആർ ഒയ്ക്ക് സാധിച്ചു.