ഗഗൻയാൻ ദൗത്യം: വ്യോമിത്ര എന്ന അർദ്ധ മനുഷ്യനെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുപ്പിക്കുമെന്ന് ഐഎസ്ആർഒ മേധാവി വി. നാരായണൻ | Gaganyaan Mission

ഗഗന്‍യാനിലേക്കുള്ള സംഘത്തെ ഇതിനകം തിരഞ്ഞെടുത്തു.
Gaganyaan Mission
Published on

കോയമ്പത്തൂർ: മനുഷ്യനു പകരം വ്യോമിത്ര എന്ന അർദ്ധ മനുഷ്യനെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുപ്പിക്കുമെന്ന് ഐഎസ്ആർഒ മേധാവി വി. നാരായണൻ അറിയിച്ചു(Gaganyaan Mission). ഇത് വിജയിച്ചാൽ, അടുത്ത വർഷം രണ്ട് അൺക്രൂഡ് ദൗത്യങ്ങൾ കൂടി പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗഗന്‍യാനിലേക്കുള്ള സംഘത്തെ ഇതിനകം തിരഞ്ഞെടുത്തു. 2027 ന്റെ ആദ്യ പാദത്തോടെ, ഗഗന്‍യാത്രി'യെ ബഹിരാകാശത്തേക്ക് അയച്ച് സുരക്ഷിതമായി തിരികെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നതെന്നും വി. നാരായണൻ പറഞ്ഞു. കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Related Stories

No stories found.
Times Kerala
timeskerala.com