
ന്യൂഡൽഹി: 2035 ഓടെ ഇന്ത്യയ്ക്ക് സ്വന്തമായി 'ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ' (ബിഎഎസ്) ഉണ്ടാകുമെന്ന് ഐ.എസ്ആർഒ ചെയർമാൻ വി നാരായണൻ(Indian Space Station). ന്യൂഡൽഹിയിൽ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹിരാകാശ ഏജൻസിയുടെ വരാനിരിക്കുന്ന നിരവധി ദൗത്യങ്ങൾ അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിൽ ആദ്യത്തെ മൊഡ്യൂൾ 2028 ഓടെ വിക്ഷേപിക്കുമെന്നും വി. നാരായണൻ കൂട്ടിച്ചേർത്തു.
മാത്രമല്ല; ഇന്ത്യ 2040 ഓടെ ചന്ദ്രനിൽ കാലുകുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശത്തെ തുടർന്ന് ചന്ദ്രയാൻ -4 ദൗത്യത്തിന് പദ്ധതി ഇടുന്നതായും അദ്ദേഹം അറിയിച്ചു.