

കോൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ വിജയവുമായി മോഹൻ ബഗാൻ സൂപ്പർ ജയന്റ്സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബഗാൻ സീസണിലെ ആദ്യ ജയം നേടിയത്.
മത്സരത്തിൽ രണ്ടു തവണ പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് കളിതീരാന്‍ മൂന്നു മിനിറ്റ് ശേഷിക്കേയാണ് മോഹൻ ബഗാന് വിജയഗോൾ നേടിയത്. മുഹമ്മദ് അലി ബെമാമ്മെറും അലാഡിന്‍ അജറൈയുമായിരുന്നു നോർത്ത് ഈസ്റ്റിനായി ഗോൾ നേടിയത്. കളി തുടങ്ങി നാലാം മിനിറ്റിൽ ആതിഥേയരെ ഞെട്ടിച്ച് നോർത്ത് ഈസ്റ്റാണ് മുന്നിലെത്തിയത്. മുഹമ്മദ് അലി ബെമാമർ വകയായിരുന്ന ഗോൾ. എന്നാൽ മിനിറ്റുകൾക്കകം മോഹൻ ബഗാൻ തിരിച്ചടിച്ചു.