

ചെന്നൈ: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്സിക്കെതിരെ ചെന്നൈയിൻ എഫ്സിക്ക് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചൈന്നൈയിൻ വിജയിച്ചത്. നിലവിൽ പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ചൈന്നൈയിൻ. (Indian Super League)
ചെന്നൈയിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനിറ്റിൽ ഇർഫാൻ യാദ്വാദ് ആണ് ചെന്നൈയിന് വേണ്ടി ഗോൾ നേടിയത്. വിജയത്തോടെ ചെന്നൈയിന് 15 പോയിന്റായി.