
ചണ്ഡീഗഢ്: പാകിസ്ഥാന്റെ ഐഎസ്‌ഐ പിന്തുണയുള്ള കള്ളക്കടത്ത് ഹാൻഡ്‌ലർമാരെ അമൃത്സർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു ചെയ്‌തു(smuggling handler). 5 അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ കൈവശം നിന്ന് ഒരു എകെ സൈഗ 308 അസോൾട്ട് റൈഫിൾ, രണ്ട് മാഗസിനുകൾ, രണ്ട് 9 എംഎം ഗ്ലോക്ക് പിസ്റ്റളുകൾ, നാല് മാഗസിനുകൾ, എകെ റൈഫിളിന്റെ 90 ലൈവ് കാട്രിഡ്ജുകൾ, 10 ലൈവ് പിസ്റ്റൾ കാട്രിഡ്ജുകൾ, 7.50 ലക്ഷം രൂപ, ഒരു കാർ, മൂന്ന് മൊബൈൽ ഫോണുകൾ എന്നിവ പോലീസ് പിടിച്ചെടുത്തു.
അമൃത്സർ റൂറൽ പോലീസും കേന്ദ്ര ഏജൻസിയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അതേസമയം പ്രാഥമിക അന്വേഷണത്തിൽ പ്രതികൾക്ക് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്‌ഐ പ്രവർത്തകരുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം.