‘ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട്’: തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

Published on

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം ഉന്നയിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചു. മുതിർന്ന നേതാക്കളായ കെ.സി വേണുഗോപാൽ, ജയ്‌റാം രമേശ്, പവൻ ഖേര, അജയ് മാകേൻ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ട് എണ്ണിയതിലുൾപ്പടെ ക്രമക്കേട് നടന്നുവെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യം ഉന്നയിച്ചതായും 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയതായും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പവൻ ഖേര പറഞ്ഞു. 48 മണിക്കൂറിനിടെ നിരവധി പരാതികളാണ് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

'ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട്': തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺഗ്രസ്

ന്യൂഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപണം ഉന്നയിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ചു. മുതിർന്ന നേതാക്കളായ കെ.സി വേണുഗോപാൽ, ജയ്‌റാം രമേശ്, പവൻ ഖേര, അജയ് മാകേൻ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. വോട്ട് എണ്ണിയതിലുൾപ്പടെ ക്രമക്കേട് നടന്നുവെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യം ഉന്നയിച്ചതായും 20 മണ്ഡലങ്ങളിലെ വോട്ടെണ്ണലിൽ കൃത്രിമം നടന്നതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയതായും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പവൻ ഖേര പറഞ്ഞു. 48 മണിക്കൂറിനിടെ നിരവധി പരാതികളാണ് കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com