

ഹർദോയ്: ഉത്തർപ്രദേശിൽ പത്താം ക്ലാസ് പൊതുപരീക്ഷയുടെ ഉത്തരക്കടലാസ് എഴുതിനൽകാൻ ശ്രമിച്ച 16 പേരെ പ്രത്യേക ദൗത്യസേന അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഇംഗ്ലീഷ് ബോർഡ് പരീക്ഷക്കിടെയാണ് സംഭവം നടന്നത്.
സ്കൂൾ പ്രിൻസിപ്പലിന്റെ വീട്ടിൽ നിന്നാണ് 14 പേരെ അറസ്റ്റ് ചെയ്തത്. രണ്ട് സംഘങ്ങൾ അതത് കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കാണ് ഉത്തരക്കടലാസ് തയാറാക്കാൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. പിടിയിലായവരിൽ ഒരാൾ സ്കൂൾ അധ്യാപകനാണ്. ഇവരിൽനിന്ന് 20 ഉത്തരക്കടലാസ് പിടിച്ചെടുത്തിട്ടുണ്ട്.