ഇസ്രയേല്‍-ഹമാസ് യുദ്ധം തുടങ്ങിയ സമയത്തുതന്നെ ഇസ്രയേല്‍ എംബസിയുടെ സുരക്ഷ ഉയർത്തിയിരുന്നു. ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയെയുടെ വധത്തെ തുടര്‍ന്ന് ഇന്റലിജന്‍സ് ഏജന്‍സികളില്‍നിന്ന് കിട്ടിയ മുന്നറിപ്പുകള്‍ കണക്കിലെടുത്ത് ഓഗസ്റ്റ് മാസത്തില്‍ ഇസ്രയേല്‍ എംബസിയുടേയും ചബാദ് ഹൗസിന്റേയും സുരക്ഷ ഡല്‍ഹി പോലീസ് പുനഃപരിശോധിച്ചിരുന്നു.