Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeNationalഇറാൻ-അമേരിക്ക സംഘർഷം: പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശിച്ച് ഇന്ത്യ |...

ഇറാൻ-അമേരിക്ക സംഘർഷം: പൗരന്മാരോട് ഉടൻ ഇറാൻ വിടാൻ നിർദേശിച്ച് ഇന്ത്യ | Iran-US clash

🎙️ Latest Podcast

ന്യൂഡൽഹി: ഇറാനിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർ ലഭ്യമായ ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തീർത്ഥാടകർ, വിദ്യാർത്ഥികൾ, വിനോദസഞ്ചാരികൾ, ബിസിനസ് ആവശ്യങ്ങൾക്കായി പോയവർ എന്നിവർക്കെല്ലാം ഈ നിർദ്ദേശം ബാധകമാണ്.(Iran-US clash, India asks citizens to leave the country immediately)

പൗരന്മാർക്ക് സഹായത്തിനായി ഇന്ത്യൻ എംബസിയെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാം. യാത്ര ചെയ്യുമ്പോൾ പാസ്‌പോർട്ട് ഉൾപ്പെടെയുള്ള യാത്രാരേഖകൾ കൈവശം കരുതണമെന്നും നിർദ്ദേശമുണ്ട്. +989128109115, +989128109109, +989128109102, +989932179359 എന്നിവയാണ് നമ്പറുകൾ.

ഇന്ത്യക്ക് പുറമെ സെർബിയ, സ്വീഡൻ എന്നീ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഇറാൻ വിടാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാനും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ആണവ കരാർ ചർച്ചകൾ ഫെബ്രുവരി 26 വ്യാഴാഴ്ച ജനീവയിൽ നടക്കാനിരിക്കെയാണ് ഈ നീക്കങ്ങൾ. ആണവ കരാറിൽ ഒപ്പിടുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് 10 മുതൽ 15 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.