ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഇന്ത്യയ്ക്ക് വലിയ നയതന്ത്ര വിജയം. ഹോർമൂസ് കടലിടുക്കിൽ അന്താരാഷ്ട്ര കപ്പലുകൾക്ക് ഇറാൻ ഏർപ്പെടുത്തിയിരിക്കുന്ന കർശന വിലക്കിൽ ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചു.(Iran lets 2 Indian tankers pass through Strait of Hormuz)
രണ്ട് ഇന്ത്യൻ എണ്ണക്കപ്പലുകൾക്ക് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ ഇറാൻ അനുമതി നൽകി. പുഷ്പക്, പരിമൾ എന്നീ ഇന്ത്യൻ കപ്പലുകൾക്കാണ് ഇറാൻ സുരക്ഷാ അനുമതി നൽകിയത്.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി കഴിഞ്ഞ ദിവസം നടത്തിയ ടെലിഫോൺ ചർച്ചയാണ് ഈ നീക്കത്തിന് പിന്നിലെന്ന് കരുതപ്പെടുന്നു. മേഖലയിലെ സംഘർഷവും ഇന്ത്യ നേരിടുന്ന ഊർജ്ജ പ്രതിസന്ധിയും ചർച്ചയിൽ വിഷയമായിരുന്നു.

