
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിൽ പ്രധാന പങ്കുവഹിച്ച ഐപിഎസ് ഓഫീസർ പരാഗ് ജെയിനിനെ പുതിയ റോ മേധാവിയായി നിയമിച്ചു(Operation Sindoor). 1989 ബാച്ച് പഞ്ചാബ് കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
രണ്ട് വർഷത്തെ കാലാവധിയിലേക്കാണ് റിസർച്ച് ആൻഡ് അനാലിസിസ് വിംഗിന്റെ പുതിയ മേധാവിയായി നിയമിച്ചത്. ജൂലൈ 1 മുതൽ ജെയിൻ ഔദ്യോഗികമായി ചുമതലയേൽക്കും. ജൂൺ 30 ന് കാലാവധി അവസാനിക്കുന്ന നിയുക്ത ആർ ആൻഡ് എഡബ്ല്യു സെക്രട്ടറി രവി സിൻഹയുടെ പിൻഗാമിയായാണ് പരാഗ് ജെയിൻ നിയമിതനാവുക.