ചണ്ഡിഗഡ് : ഹരിയാനയിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർത്ത് മരിച്ചു. ഐപിഎസ് ഉദ്യോഗസ്ഥനായ പുരൺ കുമാറാണ് മരിച്ചത്. ചണ്ഡിഗഡിലെ വസതിയിൽ വച്ചായിരുന്നു സംഭവം.
സംഭവം ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. സർവീസ് റിവോൾവർ ഉപയോഗിച്ച് വെടിയുതിർത്ത നിലയിയിൽ പുരൻ കുമാറിന്‍റെ മകളാണ് മൃതദേഹം കണ്ടെത്തിയത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്ന് പൊലീസ് വ്യക്തമാക്കി.
2001 ബാച്ച് ഓഫിസറായ പുരൺ കുമാർ, അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സെപ്റ്റംബർ 29-ന് റോഹ്തക്കിലെ സുനാരിയയിലുള്ള പൊലീസ് ട്രെയിനിംഗ് സെന്ററിൽ (PTC) നിയമിതനായി. പുരൺ കുമാറിന്റെ ഭാര്യ അമൻ പി കുമാർ ഐഎഎസ് ഉദ്യോഗസ്ഥയാണ്.