
ബാംഗ്ലൂർ: ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പതിനൊന്നുപേർക്ക് ജീവൻ നഷ്ടപ്പെട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി(Narendra Modi).
"ബാംഗ്ലൂരുവിലെ അപകടം തികച്ചും ഹൃദയഭേദകമാണ്. ഈ ദുഃഖകരമായ മണിക്കൂറിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും എന്റെ ചിന്തകൾ പങ്കു ചേരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു." - പ്രധാനമന്ത്രി മോദിയെ ഉദ്ധരിച്ച് പി.എം.ഒ ഒരു എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ കന്നി ഐ.പി.എൽ കിരീട നേട്ടത്തിന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച പ്രത്യേക അനുമോദന ചടങ്ങിലാണ് തിക്കും തിരക്കും ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ 50 ഓളം പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ആറുപേരുടെ നില അതീവഗുരുതരമായ തുടരുകയാണ്.