
ബാംഗ്ലൂർ: റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐപിഎൽ കിരീട ആഘോഷ പരിപാടിക്കിടെ പതിനൊന്നു പേർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ വീഴ്ച സമ്മതിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ(IPL). ചിന്നസ്വാമി സ്റ്റേഡിയത്തിലെ വിജയാഘോഷ പരിപാടികള്‍ നിര്‍ത്തിവെക്കാനും അദ്ദേഹം നിര്‍ദേശം നൽകി.
സംഭവ സ്ഥലത്ത് 5000-ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നു. എന്നാൽ ഇവരെ കുറ്റപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മരണപ്പെട്ടവർക്ക് പുറമെ അപകടത്തിൽ 50 ഓളം പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ 6 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.